കൊച്ചി: ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിഎസ്‌ഐ ബിഷപ്പടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌തു.
തലവരി പണം വാങ്ങിയിട്ട് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ കര്‍ശന ഇടപെടല്‍. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ തുക തിരിച്ച് നല്‍കാനും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം, കോളെജ് മുന്‍ ഡയറക്ടര്‍ ഡോ.ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്‌റ്റ്രേറീവ് ഓഫീസര്‍ പി. തങ്കരാജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാനാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.
Post Your Comments