ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നതായി ബിജെപിയുടെയും എൻഡിഎയെയുടെയും സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്ശ്രീധരൻ പിള്ള.
ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; ജാമ്യത്തിനായി യുസഫലി ഇടപെടുന്നു
തുഷാറിനെ ഗൾഫിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌യ്‌പ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പിള്ള പ്രസ്താവിച്ചു. തുഷാർ നിരപരാധിയാണെന്നും അദ്ദേഹത്തെ സ്ഥാപിത താല്പര്യക്കാർ കുടുക്കിയതാണെന്നും പ്രഥമദൃഷ്ട്യാ തെളിയുന്നതായി ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഇക്കാര്യം കേന്ദ്രസർക്കാരിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ശ്രദ്ധയിൽ പെടുത്തിയെന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നും സത്വരനടപടികൾ ഉണ്ടാവുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
Post Your Comments