കൊല്‍ക്കത്ത; രാജ്യവ്യാപകമായി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഹിന്ദു പാകിസ്ഥാന്‍ വിവാദ പരാമര്‍ശത്തില്‍ ശശി തരൂര്‍ എം.പിയ്ക്ക് താത്ക്കാലിക ആശ്വാസം . ശശി തരൂരിനെതിരെയുള്ള അറസ്റ്റ് വാറണ്ട് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശമാണ് തരൂരിനെതിരായ കേസിന് ആധാരം. കൊല്‍ക്കത്ത ബാങ്ക്ഷാള്‍ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ കഴിഞ്ഞാഴ്ച വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ തരൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സപ്തംബര്‍ 24ന് കോടതിയില്‍ ഹാജരാകാന്‍ കോടതി തരൂരിനോട് ആവശ്യപ്പെട്ടു.
ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. തരൂരിന്റെ പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സുമീത് ചൗധരിയാണ് കൊല്‍ക്കത്ത കോടതിയെ സമീപിച്ചത്.
Read also : വിവാദ പ്രസ്താവന : ശശി തരൂരിന് അറസ്റ്റ് വാറണ്ട്
ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ഹിന്ദു പാകിസ്താന്‍ രൂപീകരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതും. അത് പാകിസ്താന്‍ പോലെയുള്ള ഒരു പുതിയ രാജ്യത്തിന് വഴിയൊരുക്കും. ഹിന്ദു പാകിസ്താനായിരിക്കും പിന്നീടുണ്ടാകുകയെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
Post Your Comments