ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയില്‍ കളപ്പുരയിലും കളര്‍കോടുമുണ്ടായ അപകടങ്ങള്‍ക്ക് കാരണം കെഎസ്ആര്‍ടിസി ബസ്. കളപ്പുരയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടത്. കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം നടന്നത്. ബസിന്റെ ഇടിയേറ്റ് ഒട്ടോ മൂന്നിലുള്ള കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തകര്‍ന്ന നിലയിലായിരുന്ന ഓട്ടോറിക്ഷയുടെ വാതില്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരനായ രാജേന്ദ്രനെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ALSO READ:ട്വിറ്ററിന്റെ പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടതായി റിപ്പോര്‍ട്ട്
രണ്ട് അപകടങ്ങളിലുമായി 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കളപ്പുരയിലുണ്ടായ അപകടം നടന്ന് കൃത്യം ഒരു മണിക്കൂറിന് ശേഷം കളര്‍കോടും സമാന അപകടമുണ്ടായത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചു കയറുകയായിരുന്നു.
ALSO READ: ആലുവയില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് രണ്ട് എഎസ്‌ഐമാര്‍, എസ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങൾ
Post Your Comments