Latest NewsKeralaIndia

ആലുവയില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്‌ രണ്ട് എഎസ്‌ഐമാര്‍, എസ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങൾ

എറണാകുളം: ആലുവ മേഖലയില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് രണ്ട് എഎസ്‌ഐമാര്‍. മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് ആരോപണം. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണി(52), തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ പി സി ബാബു(45) എന്നിവരാണ് രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്.ഈ മാസം എട്ടിനാണ് പൗലോസ് ജോണി ക്വാട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചത്. പി സി ബാബു ജീവനൊടുക്കിയത് ഇന്നലേയും.

സ്റ്റേഷന്‍ എസ്‌എച്ച്‌ഒക്കെതിരെയുള്ള ബാബുവിന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ കാരണം എസ്‌ഐ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണെന്നാണ് ആരോപണം. പൗലോസ് ജോണിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും ഇതില്‍ അന്വേഷണവും മറ്റ് നടപടികളും ഉണ്ടായില്ല.

എ.എസ്.ഐമായരുടെ ആത്മഹത്യകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് അന്‍വര്‍സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ പീഡനം മൂലം പൊലീസുകാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം നടത്തുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button