കൊച്ചി: ജനിച്ചു വീഴുമ്പോള്‍ ആ പെണ്‍കുഞ്ഞിന് കൈപ്പത്തിയോളം മാത്രം വലിപ്പമേ വലിപ്പമുണ്ടായിരുന്നുള്ളൂ. ഭാരം വെറും 360 ഗ്രാം. ഒന്നു കരയാന്‍ കഴിയാതെ, ശ്വസിക്കാന്‍ പോലുമാകാതെ പിറന്നുവീണ ആ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരു ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷെ ജനിച്ച് മൂന്നു മാസങ്ങള്‍ക്കിപ്പുറം അവള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇന്ന് 1.6 കിലോയിലേക്ക് വളര്‍ന്ന കുഞ്ഞു കാശ്‌വി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ALSO READ: ‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്‌ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും
കാശ്‌വി എന്ന ഈ കൊച്ചു പെണ്‍കുഞ്ഞിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ വൈദ്യശാസ്ത്രത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിക്കുകയാണ് എറണാകുളം ലൂര്‍ദ് ആസ്പത്രിയിലെ നവജാത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. റോജോ ജോയും സംഘവും. കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‌വി. ഇന്ത്യയിലും ദക്ഷിണേഷ്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്ക് പ്രകാരം ഭാരക്കുറവില്‍ രണ്ടാം സ്ഥാനമാണ് കാശ്‌വിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ. ദിഗ്‌വിജയുടെയും ശിവാങ്കിയുടെയും മകളായി മെയ് ഒന്നിനാണ് കാശ്‌വി ജനിച്ചത്. ലൂര്‍ദ് ആസ്പത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം മെഡിക്കല്‍ വിദ്യാര്‍ഥിയാണ് ദിഗ്വിജയ്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവാങ്കിയുടെ പ്രസവത്തില്‍ സങ്കീര്‍ണതകളേറിയപ്പോള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. മുന്‍പ് മൂന്നുതവണ ഗര്‍ഭം അലസിയതുള്‍പ്പെടെ കണക്കിലെടുത്തായിരുന്നു ഇത്. അങ്ങനെ ഗര്‍ഭത്തിന്റെ 23-ാം ആഴ്ചയില്‍ കാശ്‌വി ജനിച്ചു. കൈപ്പത്തിയുടെ വലിപ്പം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നതെന്ന് പിതാവ് ഡോ. ദിഗ്‌വിജയ് തന്നെ പറയുന്നു.
ALSO READ: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
ചെറിയൊരു ഹൃദയമിടിപ്പു മാത്രമായിരുന്നു കാശ്‌വിക്ക് ജീവനുണ്ടെന്നതിന്റെ ഏക സൂചന. ട്യൂബ് വഴി കൃത്രിമ ശ്വാസം നല്‍കി. അമ്മയുടെ വയറിനകത്തെന്ന പോലെ പുറത്ത് പരിരക്ഷയൊരുക്കി അവര്‍ കാശ്‌വിയെ സംരക്ഷിച്ചു. മാസമെത്താതെ ജനിച്ചതിനാല്‍ ആന്തരികാവയവങ്ങളുടെ പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കി. വൃക്കകളെ ബാധിക്കാതിരിക്കാന്‍ മരുന്നുപയോഗം കുറച്ചു. അമ്മയുടെ മുലപ്പാല്‍ തന്നെ നല്‍കാന്‍ ശ്രദ്ധിച്ചു. രണ്ടാം ദിവസം മുതല്‍ ട്യൂബ് വഴി മുലപ്പാല്‍ നല്‍കിത്തുടങ്ങി. 16 ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്. കുഞ്ഞ് സ്വയം ശ്വാസമെടുക്കുന്നുവെന്ന് ഉറപ്പുവരുത്തി നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യു.വിലേക്ക് മാറ്റി. രണ്ടു മാസം ഇവിടെ തുടര്‍ന്നു. ഒടുവില്‍ ഏറെനാളത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്.
ALSO READ: കെഎസ്ആര്‍ടിസി അപകടം; 36 പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Post Your Comments