ന്യൂഡല്‍ഹി: സെപ്തംബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. നിയമ ലംഘനത്തിന് ഇനി മുതല്‍ വലിയ പിഴ നൽകേണ്ടിവരും. നിലവില്‍ 100 രൂപ പിഴ ചുമത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം ഇനി 500 രൂപ ചുമത്തും. അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരുന്നാല്‍ കുറഞ്ഞത് 2000 രൂപ വരെയും പിഴ ഈടാക്കും. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് വഴി മാറി കൊടുത്തില്ലെങ്കില്‍ 10,000 രൂപ പിഴയടക്കേണ്ടി വരും. ലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറെ അയോഗ്യനാക്കുകയും ചെയ്യും.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇന്‍ഷുറന്‍സിന്റെ പകര്‍പ്പില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും പിഴ ചുമത്തും. 1000 മുതല്‍ 2000 രൂപ വരെയാണ് അമിത വേഗതയ്ക്ക് ഈടാക്കുക. ഇരുചക്രവാഹനക്കാര്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്താലുള്ള പിഴ 1000 രൂപയായി വര്‍ധിപ്പിച്ചു.
Post Your Comments