ബംഗളൂരു: കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കുന്നതിനായി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടായ രസകരമായ നാവു പിഴയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കുന്നതിനായി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി നേതാവായ മധു സ്വാമിക്കാണ് നാവു പിഴച്ചത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിനു പകരം മുഖ്യമന്ത്രിയായി താന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു എന്നാണ് മധു സ്വാമി പറഞ്ഞത്. ഇതുകേട്ട് യെദ്യൂരപ്പ ഒരു നിമിഷം ഞെട്ടി. അതിനുശേഷം യെദ്യൂരപ്പ അദ്ദേഹത്തെ ആലിംഗനം ചെയ്തു.
കര്‍ണാടക രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. പതിനാറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് യെദ്യൂരപ്പ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഒരു മാസത്തിനടുത്ത് എടുത്താണ് യദ്യൂരപ്പ തന്റെ മന്ത്രിമാരെ തിരഞ്ഞെടുത്തത്.
ALSO READ: ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നിലതെറ്റിയ പ്രതികരണം ഇങ്ങനെ
മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ദള്‍ ഭരണം അവസാനിച്ചത്. കോണ്‍ഗ്രസ്-ദള്‍ മന്ത്രിസഭയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷമാണ് ബി.ജെ.പി സംസ്ഥാനത്തെ ഭരണം പിടിച്ചെടുത്തത്. രാഷ്ട്രീയ അന്തര്‍ നാടകങ്ങള്‍ക്ക് എന്നും കുപ്രസിദ്ധി ആര്‍ജ്ജിച്ച കര്‍ണാടകത്തില്‍ യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Post Your Comments