ന്യൂഡൽഹി: ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഏതു നിമിഷം വേണമെങ്കിലും ചിദംബരത്തെ അറസ്റ് ചെയ്യാം. നിലവിൽ ചിദംബരം ഒളിവിലാണ്. ചിദംബത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അവസാന സിഗ്നല്‍ കാണിക്കുന്നത് ലോധി റോഡിലാണ്. അദ്ദേഹത്തിന്റെ ഡ്രൈവറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു.
സ്‌പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ചിദംബരം സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും ഇഡി പറയുന്നു. സുപ്രീംകോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കാന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐയും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമം ഊര്‍ജിതമാക്കുകയും ചെയ്തു. ഐഎന്‍എക്‌സ് മീഡിയ കമ്പനി വഴി സമ്പാദിച്ച കൈക്കൂലി പണം ഉപയോഗിച്ചാണ് ചിദംബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരം ആസ്തികള്‍ വര്‍ധിപ്പിച്ചതെന്ന് ഇഡി പറയുന്നു.
ALSO READ: ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നിലതെറ്റിയ പ്രതികരണം ഇങ്ങനെ
ചിദംബരം എവിടെയെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ചിദംബരം കോടികള്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിദേശത്തും ഇന്ത്യയിലും കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments