തൃശൂര്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൂഴുരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പോളിങ്ങ് സ്റ്റേഷനായി നിർണ്ണയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉപതെരഞ്ഞടുപ്പ് ദിവസമായ സെപ്റ്റംബർ മൂന്നിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Also read : തൃശൂര്‍ ജില്ലയിലെ ചില സ്‌കൂളുകള്‍ക്ക് അവധി; കാരണം ഇതാണ്
മേൽ പറഞ്ഞ വാർഡിൽ വോട്ടവകാശമുളളവരും വാർഡിലെ പുറത്തുളള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സ്ഥാപനമേധാവികൾ സൗകര്യം ചെയ്തു കൊടുക്കണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുളളിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന്റെ 48 മണിക്കൂർ മുമ്പ് മുതലും വോട്ടെണ്ണൽ ദിവസവും (സെപ്റ്റംബർ ഒന്ന് വൈകീട്ട് അഞ്ച് മുതൽ സെപ്റ്റംബർ മൂന്ന് വൈകീട്ട് അഞ്ച് വരെയും സെപ്റ്റംബർ നാലിനും) സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയും ഉത്തരവായി.
Post Your Comments