Latest NewsBusiness

വായ്പാ പലിശനിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക് : സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: വായ്പാ പലിശനിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉത്സവകാലത്തോട് അനുബന്ധിച്ചുള്ള റീട്ടെയില്‍ വായ്പകള്‍ാണ്് കുറഞ്ഞ പലിശനിരക്കും പ്രോസസിംഗ് ഫീസില്‍ ഇളവും ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. കാര്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസില്‍ ഇളവ് ലഭിക്കും. കാര്‍ വായ്പകള്‍ക്ക് 8.70 ശതമാനം മുതലാണ് പലിശനിരക്ക്. പലിശനിരക്കില്‍ വര്‍ദ്ധനയുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്.

Read Also : എടിഎം ഇടപാട് : റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി : പണം ഈടാക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം

ബാങ്കിന്റെ ഡിജിറ്റല്‍ സംവിധാനമായ ‘യോനോ’ മുഖേനയോ വെബ്സൈറ്റ് വഴിയോ കാര്‍ വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ 0.25 ശതമാനം അധിക ഇളവ് ലഭിക്കും. ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും. 20 ലക്ഷം രൂപവരെയുള്ള വ്യക്തിഗത (പേഴ്ഡസണല്‍)? വായ്പകള്‍ 10.75 ശതമാനം പലിശനിരക്കിലും തിരിച്ചടവിന് ആറുവര്‍ഷത്തെ കാലാവധിയിലും ലഭ്യമാണ്.

Read Also : ഈ നമ്പറുകളിൽ ആരംഭിക്കുന്ന എടിഎം കാർഡുകളുള്ളവർ സൂക്ഷിക്കുക; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു

സാലറി അക്കൗണ്ടുള്ളവര്‍ക്ക് ‘യോനോ’ വഴി പ്രീ-അപ്രൂവ്ഡ് ഡിജിറ്റല്‍ വായ്പ വെറും നാല് ക്‌ളിക്കുകളിലൂടെ നേടാം. വിദ്യാഭ്യാസ വായ്പകള്‍ക്ക് 8.25 ശതമാനം മുതലാണ് പലിശനിരക്ക്. ഇന്ത്യയില്‍ പഠിക്കാന്‍ 50 ലക്ഷം രൂപവരെയും വിദേശ പഠനത്തിന് 1.50 കോടി രൂപവരെയും വായ്പ ലഭിക്കും. വായ്പാ ഇടപാടുകാര്‍ക്ക് തിരിച്ചടവിന് 15 വര്‍ഷം വരെ കാലാവധിയും എസ്.ബി.ഐ ലഭ്യമാക്കുന്നുണ്ട്. ഇ.എം.ഐയിലെ അധിക ബാദ്ധ്യതയില്‍ നിനന് ഇതുവഴി ആശ്വാസം നേടാനാകും.

നിലവില്‍ ഭവന വായ്പകള്‍ റിപ്പോ നിരക്കിന് അധിഷ്ഠിതമായി 8.05 ശതമാനം പലിശനിരക്കില്‍ എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് സെപ്തംബര്‍ ഒന്നുമുതല്‍ ഈ പദ്ധതി ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button