
ഹൈദരബാദ്: ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണമായത് ആംബുലന്‍സ്. ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതോടെയാണ് രോഗി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ പത്തു മിനിട്ടുസമയമെടുത്തു. ഇതോടെ ചികിത്സ ലഭിക്കാതെ രോഗി മരിക്കുകയായിരുന്നു.
ALSO READ: ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നിലതെറ്റിയ പ്രതികരണം ഇങ്ങനെ
ഹൈടെക് സിറ്റിയില്‍ നിന്ന് ട്രെയിനില്‍ യാത്രചെയ്യുന്നിതിനിടെയാണ് ആനന്ദിന് ഹൃദയാഘാതമുണ്ടായത്. സഹയാത്രികര്‍ ഉടന്‍തന്നെ ആംബുലന്‍സി വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ എത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതു കാരണം തുറക്കാന്‍ പത്തുമിനിട്ട് താമസമെടുത്തു. കൂടെ ഉള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ വലിച്ച് തുറന്നപ്പോഴേക്കും ആനന്ദ് മരിച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആനന്ദിനെ രക്ഷിക്കാനായില്ലെന്ന് ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കുറവ് : അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക്
Post Your Comments