
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക് തീരുമാനിച്ചതായി സൂചന. സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിലാണ് അഴിച്ചുപണി നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബഡ്ജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ നികുതി പിരിവില്‍ കുറവ് വന്നതോടെയാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. നിലവില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഡി. കമ്മിഷണര്‍ എന്ന നിലയില്‍ ഇന്റലിജന്‍സ് വിഭാഗത്തെ നയിക്കുന്നത്. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രതലത്തിലുള്ള ഐ.ആര്‍.എസ് ഉദ്യോഗസ്ഥനെ വകുപ്പിലെ അഡി. കമ്മിഷണറാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് മേഖലാ ഡെപ്യൂട്ടി കമ്മിഷണര്‍മാരെയും ജില്ലാ തലത്തിലുള്ള 14 അസി. കമ്മിഷണര്‍മാരെയും മാറ്റി നിയമിക്കാനും ആലോചനയുണ്ട്.
Read Also :ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ്; ഹോട്ടലുടമകളും, ഉദ്യോഗസ്ഥനും പിഴയടയ്ക്കണം
ഏറ്റവുമധികം വരുമാനമുള്ള കൊച്ചിയില്‍ അസസ്മെന്റ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മിഷണറില്ല. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തുന്ന ഒരു ഉദ്യോഗസ്ഥനെ മദ്ധ്യമേഖലയില്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണറാക്കുമെന്നും സൂചനയുണ്ട്. ജി.എസ്.ടി വന്നതോടെ ഒരു രാജ്യം ഒരു നികുതി എന്ന നിലയില്‍ സംസ്ഥാനാതിര്‍ത്തിയിലുള്ള ചെക്ക്പോസ്റ്റുകളൊക്ക അടച്ചുപൂട്ടിയിരുന്നു.
Post Your Comments