Latest NewsKerala

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിർധനരായ രോഗികളെ ഞെക്കി പിഴിയുന്നുവെന്ന് യുവമോർച്ച

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയ പ്രവേശന പാസ്സ് നിരക്ക് മറ്റ് രക്തപരിശോധനാ നിരക്കുകൾ പാർക്കിംഗ് ഫ്രീ എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ കെ.ആൻസലന്റെ കോലവുമേന്തി ആശുപത്രിയിലേക്ക് മാർച്ച് നടത്തി .മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:രഞ്ജിത്ത് ചന്ദ്രൻ മാർച്ച് ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ആശുപത്രിയിൽ അധികൃതർ രോഗികളെ വിവിധ ഫീസുകളുടെ പേരിൽ ഞെക്കി പിഴിയുകയാണ്. ഒ.പി നിരക്ക് അമ്പത് ശതമാനം വർധിപ്പിച്ചു. സന്ദർശന പാസ്സ് മുന്ന് രൂപയിൽ നിന്നും അഞ്ച് രൂപയായും അഞ്ച് രൂപയിൽ നിന്നും കഴിഞ്ഞ ദിവസം പത്ത് രൂപയാക്കിയും വർധിപ്പിച്ചത് കൊടും ചതിയാണെന്നും ഇത് പിൻവലിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്.

Read also: കാർഗിൽ യുദ്ധത്തിൽ അവസാന ശ്വാസം വരെ പടപൊരുതിയ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി യുവമോർച്ച പ്രവർത്തകർ

മറ്റ് രക്തപരിശോധനാ നിരക്കുകൾ പാർക്കിംഗ് ഫീ എന്നിവ പതിനഞ്ച് ശതമാനത്തോളം വർധിപ്പിച്ചതും പിൻവലിക്കണം. മഴയത്ത് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മഴ നനഞ്ഞു കൊണ്ട് രോഗിയെ പുറത്ത് വാർഡിലേയ്ക്ക് മാറ്റുന്നു ഇതിന് സംവിധാനമൊരുക്കണം.ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം ഒ.പിക്ക് കുടുതൽ കൗണ്ടർ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എയും, ജില്ലാ പഞ്ചായത്തിന്റയും പിന്തുണയോടു കൂടിയാണ ആശുപത്രി ഭരണ സമിതിയിലെ ഇടതുപക്ഷ അംഗങ്ങൾ നിരക്ക് വർധിപ്പിച്ചത്. പാർട്ടിക്കാർക്ക് ജോലി കൊടുക്കുന്ന സമാന്തര സ്ഥാപനമായി ആശുപത്രി മാറിയിരിക്കുന്നു പ്രവേശന പാസ്സ് പാർക്കിംഗ് അടക്കം ലേലം പിടിച്ചിരിക്കുന്നത് എം.എൽ.എയുടെ ഇഷ്ടക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പടിക്കൽ നെയ്യാറ്റിൻകര എം.എൽ .എ കെ.ആൻസലന്റെ കോലം കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button