Latest NewsIndia

കള്ളന്മാർ ഒളിച്ചോടും; ചിദംബരത്തിനെയും, കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡൽഹി: കള്ളന്മാരാണ് ഒളിച്ചോടുന്നതെന്ന് ബിജെപി. ഐഎന്‍എക്സ് മീഡിയ കേസില്‍ അഴിമതി നടത്തിയെന്ന് അന്വേഷണ സംഘം പറയുന്ന പി ചിദംബരം അറസ്റ്റ് ഭയന്ന് ഒളിച്ചോടിയ പശ്ചാത്തലത്തിലാണ് ബിജെപിയുടെ വിമർശനം. പി ചിദംബരത്തിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ALSO READ: നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് പ്ര​കോ​പ​നം : ശക്തമായി തി​രി​ച്ച​ടിച്ച് ഇന്ത്യൻ സൈന്യം

ഐഎന്‍എക്സ് മീഡിയ കേസില്‍ ദില്ലി ഹൈക്കോടതി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സിക്ക് മുമ്പിൽ ഹാജരാകാന്‍ ചിദംബരം ഇതുവരെ തയാറായിട്ടില്ല. വിജയ് മല്യയുടെയും നീരവ് മോദിയുടെയും പട്ടികയിലേക്ക് പി ചിദംബരവും എത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ഐഎന്‍എസ് മീഡിയ കേസിന്റെ ”കിംഗ് പിന്‍”, മുഖ്യസൂത്രധാരന്‍ പി ചിദംബരം ആണെന്നാണ് ജാമ്യം നിഷേധിച്ച്‌ ദില്ലി ഹൈക്കോടതി പറഞ്ഞത്. ചിദംബരത്തിനെതിരെ നിരവധി തെളിവുകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ALSO READ: പാ​റ​ഖ​ന​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്

ചിദംബരത്തിനെതിരായ നടപടിയില്‍ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ മറുപടി. കഴിഞ്ഞ ദിവസം രാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ, എന്‍ഫോഴ്സ്മെന്റ് സംഘം വീടിന് മുമ്ബില്‍ നോട്ടീസ് പതിപ്പിച്ച്‌ മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button