ശ്രീനഗര്‍ : വീണ്ടും പാക് പ്രകോപനം. ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സുന്ദര്‍ബാനി സെക്ടറിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ തോക്കും മോര്‍ട്ടാര്‍ ഷെല്ലും ഉപയോഗിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം ചൊവ്വാഴ്ച കൃഷ്ണഘാട്ടി സെക്ടറില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് കൊല്ലപ്പെട്ടിരുന്നു. ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments