ബെംഗളുരു: പതിനേഴു പുതിയ മന്ത്രിമാരുമായി യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ് ഭവനിൽവെച്ച് നടന്നു. ഗവര്‍ണര്‍ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുത്തു.
ALSO READ: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
15 എംഎല്‍മാരും ഒരു എംഎല്‍സി അംഗവുമാണുള്ളത്. കൂടാതെ തിരഞ്ഞെടുക്കപ്പെടാത്ത കോട്ട ശ്രീനിവാസ് പൂജാരിയും പട്ടികയില്‍ ഉള്‍പ്പെടുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അധ്യക്ഷത വഹിച്ചു.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെ.എസ്. ഈശ്വരപ്പ, മുന്‍മന്ത്രി ബി ശ്രീരാമലു സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി യെദ്യൂരപ്പ ചുമതലയേറ്റ് 25 ദിവസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ വിപുലപ്പെടുത്തുന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി കേന്ദ്ര നേതൃത്വമായി കൂടിയാലോചിച്ചാണ് യെദ്യൂരപ്പ മന്ത്രിസഭാ അംഗങ്ങളെ തെരഞ്ഞെടുത്തത്. ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ ജൂലൈ 29ന് നിയമസഭയില്‍ തന്റെ സര്‍ക്കാരിന്റ ഭൂരിപക്ഷം തെളിയിച്ചെങ്കിലും ഒരു മന്ത്രിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Post Your Comments