ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാൻ വ്യവസായിയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി.
ALSO READ: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായും മൂന്ന് പേരെ സ്ഥലം മാറ്റിയതായും എന്‍.ഐ.എ വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: വി.എച്ച്.പി നേതാവിന്റെ വീടിനുനേരെ ഹിന്ദു മുന്നണി ആക്രമണം
നടപടി നേരിട്ടവരില്‍ ഒരാള്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനം ഉള്‍പ്പെടയുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments