ജിദ്ദ : സൗദിയിൽ വൻ കഞ്ചാവ് വേട്ട. 2 ബോട്ടുകളിലായി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവ് മക്ക തീരസുരക്ഷാസേന പിടിച്ചെടുത്തു. യെമൻ തീരത്തുനിന്നാണ് ഇവർ സൗദിയിലെത്തിയതെന്ന് തീരസുരക്ഷാസേനാ വക്താവ് ലഫ്റ്റനന്റ് കേണൽ മിസ്ഫർ ബിൻ ഗന്നം അൽ ഖുറൈനി അറിയിച്ചു. ജിദ്ദ, ഖുൻഫുദ പോർട്ട് അധികൃതരുടെ സഹായത്തോടെയായിരുന്നു നടപടി.
Also read : ദുബായിൽ കപ്പലിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നു ശേഖരം പിടികൂടി
ജിദ്ദയ്ക്കടുത്ത് എത്തുമ്പോഴാണ് ആദ്യ ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 3 യെമൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. 300 കിലോ കഞ്ചാവും പിടികൂടി. ഖുൻഫുദ പോർട്ടിലെത്തി രണ്ടാമത്തെ ബോട്ടിൽനിന്ന് 200 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. 4 യെമനികളും അറസ്റ്റിലായി.
Post Your Comments