
സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പരാതി. സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ പിടികൂടുകയാണെന്നും വീടും വീട്ടിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയാണെന്നും ഷെഹല ആരോപിച്ചിരുന്നു. ഷോപ്പിയാനില്‍ നാലുപേരെ സൈനിക ക്യാമ്പിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും ഇത് മൈക്കിലൂടെ കേള്‍പ്പിച്ച് പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു.
സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഷെഹല റാഷിദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. അതെ സമയം ഷെഹല റാഷിദിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹല ഉന്നയിക്കുന്നതെന്നും ഇത്തരം സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
ഈ മാസം അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത്. ഇതിന് മുന്നോടിയായാണ് കാശ്മിരില്‍ വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വിഛേദിച്ചത്. കഴിഞ്ഞ ദിവസം ഇതില്‍ ഭാഗികമായ ഇളവുകള്‍ വരുത്തിയിരുന്നു.
Post Your Comments