ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആയുധ നിര്‍മ്മാണ കമ്പനികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇക്കാര്യത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ഇനി സംസാരം പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രം; ശക്തമായ നിലപാടുമായി രാജ്നാഥ് സിംഗ്

പുതിയ തീരുമാനം പ്രതിരോധ മന്ത്രാലയത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും പ്രതിരോധ മേഖലയുടെ തടസങ്ങള്‍ ഇതോടെ നീങ്ങുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അദാനി ഗ്രൂപ്പടക്കം 222 കമ്പനികളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ മേഖലയില്‍ കേന്ദ്രത്തിന്റെ ഏറെ നിര്‍ണ്ണായക തീരുമാനമാണിത്‌

Share
Leave a Comment