ജെയ്സാല്‍മീര്‍•ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ നല്‍കിയത് ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇരയെ കല്ലുകള്‍ കൊണ്ട് മുഖത്ത് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഖേതാറാം എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഥാനിയ ഗ്രമാവാസിയാണ് കൊല്ലപ്പെട്ട ഖേതാറാം .
ALSO READ: കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്
രൂപാ ദേവി എന്ന സ്ത്രീയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പണം നല്‍കിയത്. ആദ്യം ഇവര്‍ അജ്ഞാതര്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി അജ്ഞാതരായ മൂന്ന് പേര്‍ ഭര്‍ത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് രൂപാ ദേവി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് ചന്ദനി ഗ്രാമത്തിന് സമീപത്തെ റോഡില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തില്‍ കൊലപാതകത്തില്‍ രൂപയ്ക്കുള്ള പങ്ക് വ്യക്തമായി. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയ്ക്ക് മദന്‍ എന്നയാളെ വാടകയ്ക്ക് എടുത്തുവെന്നും 20,000 രൂപ അഡ്വാന്‍സ് നല്‍കിയതായും യുവതി വെളിപ്പെടുത്തി. മദ്യലഹരിയില്‍ ഖേതാറാം സ്ഥിരമായി തന്നെ മര്‍ദ്ദിച്ചിരുന്നതായി രൂപ മൊഴി നല്‍കി.
തുടര്‍ന്ന് മദനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഹേമാറാം, മോട്ടുറാം എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. മോട്ടുറാം ഇപ്പോഴും ഒളിവിലാണ്.
Post Your Comments