തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വർഷത്തേക്ക് റദ്ദാക്കി. ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ മുൻപ് വിമർശനം ഉയർന്നിരുന്നു. ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായത്.
Post Your Comments