ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 23ന് ഇഡിക്കു മുന്നാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2007 ല്‍ 70,000 കോടി രൂപ ചിലവിട്ട് എയര്‍ബസ്സില്‍ നിന്ന് 48 വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന് അന്തിമ അനുമതി നല്‍കിയതെന്നായിരുന്നു ഇടപാട് നടക്കുന്ന കാലത്ത് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Read also: ആ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം; നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച് പി ചിദംബരം
Post Your Comments