
ഹൈദരാബാദ്: തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി)യിലെ പ്രമുഖരായ 60 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. തെലങ്കാന യൂണിറ്റിന് ഇത് വലിയ നേട്ടമാണെന്നും ആന്ധ്രപ്രദേശിലേത് മികച്ച സൂചനയാണെന്നും ബിജെപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു.
ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ പേര് ബിജെപിയില്‍ എത്തിയത് മുത്തലാഖ് ബില്ല് പാസാക്കിയതിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും പിന്നാലെയാണെന്നും ദിനകര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലാണ് ദിനകര്‍ ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments