പതിറ്റാണ്ടുകളിലായി പാകിസ്ഥാനും ചൈനയും കണ്ണുവച്ചിരുന്ന കശ്മീരിനെ ഒറ്റ ദിവസം കൊണ്ട് പൂര്‍ണമായും ഇന്ത്യയുടേതാക്കിയ തീരുമാനത്തിന് പിന്നാലെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പാക് അധീന കശ്മീരിനെയാണ്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുമായി സംയോജിപ്പിക്കാനാണ് ഇപ്പോള്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. തങ്ങളുടെ ജീവിതകാലത്ത് തന്നെ അത് നടപ്പിലായി കാണാനാണ് അവരുടെ ആഗ്രഹമെന്നും കശ്മീരില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കവേ സിംഗ് ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ചരിത്രപരമായ നടപടിക്ക് ശേഷം ഇനി വേണ്ടത് പാക് അധീന കശ്മിര്‍ സ്വതന്ത്രമാക്കുന്നതിനും ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനും വേണ്ടിയാകണമൈന്നും കേന്ദ്രമന്ത്രി പറഞ്ഞു. 1994 ല്‍ ഇതിനായി പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാക് അധിനിവേശ കശ്മീരിന്റെ സംയോജിപ്പിക്കല്‍ നടന്നു കഴിഞ്ഞാല്‍ തലസ്ഥാനമായ മുസഫറാബാദിലേക്ക് ജനങ്ങള്‍ക്ക് സ്വതന്ത്രമായി സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് ഈ ജീവിതകാലത്ത് സംഭവിച്ചതില്‍ നാം ഭാഗ്യവാന്‍മാരാണെന്നും മൂന്ന് തലമുറയുടെ ജീവത്യാഗത്തിന്റെ ഫലമാണിതെന്നും സിംഗ് പറഞ്ഞു.
കശ്മീരില്‍ ചിലര്‍ ഭയം വിതറുകയാണ്. അവരെ തുറന്നു കാട്ടണമെന്നും പ്രാദേശിക പാര്‍ട്ടികളെ പരോക്ഷമായി വിമര്‍ശിച്ച് സിംഗ് പറഞ്ഞു. ഇനി ഇന്ത്യയും പാകിസ്ഥാനുമായി എന്നെങ്കിലും ചര്‍ച്ച നടന്നാല്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ചായിരിക്കുമെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും കേന്ദ്രപ്രതിരേധമന്ത്രി രാജ്‌നാഥ് സിംഗും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Post Your Comments