Latest NewsKerala

ആലുവയില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മടങ്ങിയ നിലയില്‍ : കൊലപാതകമെന്ന് സംശയം

 

ആലുവ:ആലുവയില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മടങ്ങിയ നിലയില്‍ കണ്ടെത്തിയതിനാല്‍ കൊലപാതകമെന്ന് സംശയം .
പറവൂര്‍ കവല വിഐപി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ജോയ്സി (20)യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

Read Also ‘ദൃശ്യം’ മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം

വീടിനുള്ളില്‍ സ്ളാബിനോട്‌ചേര്‍ന്ന് പട്ടികയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെണ്‍കുട്ടി ഒച്ചവച്ചതോടെ സമീപവാസികള്‍ ഓടിയെത്തി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് അറിയിച്ചു.ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്

Read Also : അമ്പൂരി കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂര്‍ കവലയിലുള്ള ‘ഡയറക്ട് മാര്‍ക്കറ്റിങ്ങ്’ സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. വിഐപി ലൈനിലെ വീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button