കാബൂള്‍: ഭീകരര്‍ ആക്രമണത്തിനായി ലക്ഷ്യം വെയ്ക്കുന്നത് വിവാഹചടങ്ങുകളെയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 63 പേരായിരുന്നു.. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു.
Read Also : അഫ്ഗാന്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാവില്ലെന്നതുകൊണ്ടാണ് ഭീകരര്‍ ആക്രമണത്തിനായി വിവാഹച്ചടങ്ങുകള്‍ തിരഞ്ഞെടുക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Read Also : വിവാഹമണ്ഡപത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം; നിരവധി മരണം
വിവാഹങ്ങള്‍ ഏറെ ആഘോഷത്തോടെ നടത്തുന്നവരാണ് അഫ്ഗാന്‍കാര്‍. ആയിരത്തിലധികം വിരുന്നുകാരാണ് പലയിടത്തും പങ്കെടുക്കുക. കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തത് 1200-ഓളം പേരാണ്.
Post Your Comments