
കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറുടെ സുരക്ഷ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഞായറാഴ്ച ലോഗോര്‍ പ്രവിശ്യ ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് നേരെ ചാവേര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ലോഗോര്‍-കാബൂള്‍ ദേശീയ പാതയിലായിരുന്നു സംഭവം. ഗവര്‍ണര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. അതേസമയം വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments