തിരുവനന്തപുരം: ഓണപരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് വ്യക്തമാക്കി ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടത്. ഇക്കാരണത്താൽ സംസ്ഥാനം മുഴുവനുമുള്ള പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാകും. ഈ അധ്യയനവർഷം ബാക്കിവന്ന പുസ്തകങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ചാണ് വീണ്ടും വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വിതരണം ചെയ്യും. കൂടുതൽ പുസ്തകം ആവശ്യം വന്നാൽ ഒരാഴ്ചക്കുളളിൽ അച്ചടിച്ച് നൽകും.
Read also: പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷിക്കാൻ പോലീസിലെ ഡിജിറ്റല്‍ വിദഗ്ധരടങ്ങിയ സംഘം
Post Your Comments