
തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷിക്കാൻ പോലീസിലെ ഡിജിറ്റല്‍ വിദഗ്ധരടങ്ങിയ സംഘത്തെ രൂപീകരിക്കും. എസ്പി എസ്. ഷാനവാസിന്റെ നേതൃത്തിലുള്ള സംഘത്തില്‍ ഒരു ഡിവൈഎസ്പിയും ഇന്‍സ്പെക്ടറുമുണ്ടാകും. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് സൈബര്‍ വിദഗ്ധരായ പോലീസുകാരെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം പിഎസ്സി വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച പിഎസ്സി സെക്രട്ടറിക്ക് കത്ത് നല്‍കും.
Post Your Comments