തിരുവനന്തപുരം: പുസ്തകങ്ങൾ ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാനും ഇനി മുതൽ സൗകര്യം. ഒന്‍പതും പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം കേട്ടുപഠിക്കാനായി ക്യുആര്‍ കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പുസ്തകങ്ങളിലെ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ഇവ കാണാനും കേള്‍ക്കാനും സാധിക്കും. സയന്‍സ് വിഷയങ്ങളിലെ പരീക്ഷണങ്ങള്‍ , ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം തുടങ്ങിയവയാണ് ക്യു ആര് കോഡുകൾ സ്കാൻ ചെയ്താൽ കഴിയുന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്കായി വെവ്വേറെ രീതിയില്‍ ഇവ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഉടന്‍ നല്‍കും.
Post Your Comments