തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന , കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ആനമൂളിയില്‍ മല ഒന്നര കിലോ മീറ്റര്‍ നീളത്തില്‍ വിണ്ടു കീറിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഇതോടെ മലയ്ക്ക് താഴ്ഭാഗത്ത് താമസിക്കുന്ന നൂറിലധികം കുടുംബങ്ങള്‍ ഭീതിയിലാണ്. ആനമൂളി ചെരിപ്പു കമ്പനിക്ക് മേല്‍ഭാഗത്താണ് സംഭവം. ഇവിടെ വനപ്രദേശത്തിന് ഉള്ളിലുള്ള നേര്‍ച്ചപ്പാറ മലയിലാണ് 20 ഏക്കര്‍ സ്ഥലത്ത് മല പിളര്‍ന്നത്. ഇവിടെ വലിയ മരങ്ങള്‍ കടപുഴകി വീഴുകയും വന്‍ പാറകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു. ചെങ്കുത്തായ മലയില്‍ വിള്ളലുണ്ടായ ഭാഗത്ത് ഒന്നര അടിയോളം ഭൂമി താഴ്ന്ന നിലയിലാണ്. ഭൂചലനം ഉണ്ടായതു പോലെയാണു പ്രദേശം. സ്ഥാനംതെറ്റി അലങ്കോലമായി കിടക്കുന്ന പാറക്കൂട്ടങ്ങളും കടപുഴകിയ മരങ്ങളും പരന്നു കിടക്കുകയാണ്. മലയുടെ താഴെനിന്നു മുകളിലേക്കു നെടുനീളെയാണു പിളര്‍ന്നത്. മഴ പെയ്താല്‍ വിള്ളലിലൂടെ വെള്ളം ഭൂമിയിലേക്ക് ആണ്ടിറങ്ങാനുള്ള സാധ്യതയുണ്ട്. ഇളകി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ ഉരുണ്ടിറിങ്ങാനുള്ള സാധ്യത ഏറെയാണ്.
വിണ്ടു കീറിയ മലയുടെ താഴ്ഭാഗത്തു സ്വകാര്യ എസ്റ്റേറ്റുകളും റോഡിനു താഴെ നൂറ് കുടുംബങ്ങളും താമസിക്കുന്നുണ്ട്. അര കിലോമീറ്റര്‍ അപ്പുറത്താണ് ആനമൂളി ആദിവാസി കോളനി. മലയുടെ താഴ്ഭാഗത്തു വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുക്കലും നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ വിറകിനു പോയ ആദിവാസികളാണു മല വിണ്ടു കീറിയ വിവരം പുറത്തറിയിച്ചത്. ഇവര്‍ പറഞ്ഞതനുസരിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നേരത്തെ മുത്തപ്പന്‍ കുന്നിലും കുറിച്യ മലയിലും സമാനമായ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു.
Post Your Comments