തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബഷീറിന്റെ ഫോണ്‍ പൊലീസ് ഇതുവരെ കണ്ടെത്താത്തതിലാണ് ഇപ്പോള്‍ ദുരൂഹതയേറിയിരിക്കുന്നത്.
അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണിലേയ്ക്ക് വിളിച്ചു നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ പുരുഷശബ്ദമായിരുന്നുവെന്ന് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിലെ ജീവനക്കാര്‍ പറയുന്നു.
Read Also : സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റുമ്പോള്‍ ശ്രീറാമിനെ മാസ്‌ക് ധരിപ്പിച്ചതിന് പിന്നിലെ രഹസ്യം പുറത്ത്
അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഈ ഫോണിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ ഒരു പുരുഷന്‍ മൊബൈല്‍ അറ്റന്‍ഡ് ചെയ്തിരുന്നതായും ബഷീറിന്റെ സുഹൃത്ത് വ്യക്തമാക്കി. ഫോണ്‍ നശിച്ചുപോയേക്കാമെന്ന പൊലീസിന്റെ നിഗമനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്ന പൊലീസിന്റെ വിചിത്രവാദമാണെന്നും സുഹൃത്ത് പറഞ്ഞു.
Post Your Comments