KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം അപ്പീല്‍ നല്‍കി. തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നും നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം നല്‍കിയ അപ്പീലില്‍ പറയുന്നു. ഇതൊരു സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്റെ വാദം. നേരത്തെ സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന

തനിക്കെതിരെയുള്ള കേസിന് പിന്നില്‍ വലിയ രീതിയിലുള്ള മാധ്യമസമ്മര്‍ദ്ദമുണ്ടെന്ന് ശ്രീറാം അപ്പീലില്‍ ആരോപിക്കുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമായിരുന്നുവെന്നും വാദമുണ്ട്. 2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ചത്. അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ ബഷീര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button