സോള്‍: നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ മുദ്രാവാക്യം വിളിച്ച പാക് അനുകൂലികളെ നേരിട്ട് ബിജെപി നേതാവ് ഷാസിShaയ ഇല്‍മി. ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം ഡെലിഗേഷന്റെ ഭാഗമായി നടക്കുന്ന യുണൈറ്റഡ് പീസ് ഫെഡറേഷന് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ഷാസിയ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്ത്യക്കെതിരേയും നരേന്ദ്ര മോദിക്കെതിരേയും മുദ്രാവാക്യങ്ങൾ ഉയർത്തി പാകിസ്ഥാൻ പതാകകളുമായി ചിലർ പ്രതിഷേധിക്കുന്നത് ഷാസിയ കാണുകയുണ്ടായി.
ഇതോടെ വാഹനത്തില്‍നിന്നു പുറത്തിറങ്ങി ഇന്ത്യാ വിരുദ്ധ മുദ്രാവക്യങ്ങള് ഉയര്‍ത്തരുതെന്ന് ഷാസിയ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതു പൂര്‍ണമായും ആഭ്യന്തരവിഷയമാണെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ മുദ്രാവാക്യം വിളി അവസാനിപ്പിച്ചില്ല. ഷാസിയയും കൂട്ടാളികളും തിരികെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഷാസിയയെയും ഒപ്പമുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് മാറ്റുകയുമായിരുന്നു.
Post Your Comments