ട്വിറ്ററില്‍ ആക്ടീവാണ് ആനന്ദ് മഹീന്ദ്ര. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുകയും രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിപുല്‍ എന്നയാള്‍ തന്റെ പിറന്നാള്‍ ദിവസം ആനന്ദ് മഹീന്ദ്രയോട് തന്റെ പിറന്നാളിന് ഒരു മഹീന്ദ്രാ ഥാര്‍ സമ്മാനമായി നല്‍കാമോ എന്ന് ചോദിച്ചു. ചോദ്യത്തോടൊപ്പം തമാശയെന്ന് ധ്വനിപ്പിക്കുന്നതിനായി നാവ് പുറത്തേക്കിട്ടുള്ള സ്‌മൈലിയും ഇട്ടിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ഇന്നത്തെ ഗുണപാഠം ഇതാണ്: CHUTZPAH-(തീവ്രമായ ആത്മവിശ്വാസമോ ധീരതയോ എന്തായാലും അംഗീകരിക്കണം). ഇഷ്ടമാണെങ്കിലും വെറുപ്പാണെങ്കിലും നിങ്ങള്‍ വിപുലിന്റെ CHUTZPAH മാനിക്കണം. അവന്റെ CHUTZPAH യ്ക്ക് മുഴുവന്‍ മാര്‍ക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് നിങ്ങളോട് യെസ് പറയാന്‍ കഴിയുന്നില്ല. എന്റെ കച്ചവടം പൂട്ടിപ്പോകുമെന്നായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വീറ്റ് വൈറലായി.
ALSO READ: ശ്രീറാം കേസ്; വിചിത്രവാദവുമായി പോലീസ്
Post Your Comments