KeralaLatest News

മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും. മാത്രമല്ല, മിതമായ അളവിൽ മാത്രമേ മഴ ഉണ്ടാകാൻ സാധ്യതയുള്ളു. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. അതേസമയം വരുന്ന 20, 21 തീയതികളിൽ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മഴലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 29.6 മില്ലി മീറ്റര്‍.

Read also:അതിതീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ ഗവേഷകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button