
പൂനെ•മാളിലെ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. തായ്‌ലാന്‍ഡ് സ്വദേശികളായ അഞ്ച് യുവതികളെ പോലീസ് രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
സ്പായുടെ മാനേജരെ അറസ്റ്റ് ചെയ്ത പോലീസ് 12,800 രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സ്പാ മാനേജരെ ഹവേലി പോലീസിന് കൈമാറി.
എട്ടുമാസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇതേ സ്പായില്‍ റെയ്ഡ് നടത്തുകയും സ്പാ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ സ്പാ വീണ്ടും ആരംഭിക്കുകയായിരുന്നു. സ്പായില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.
Post Your Comments