Latest NewsKerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ഒഴുകുന്നു : ഒരാഴ്ച കൊണ്ട് ദുരിതാശ്വാസ നിധിയിലിക്കെത്തിയ തുകയുടെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ഒഴുകുന്നു . ഒരാഴ്ച കൊണ്ട് ദുരിതാശ്വാസ നിധിയിലിക്കെത്തിയ തുകയുടെ കണക്ക് ഇങ്ങനെ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ കിട്ടിയത് 39 കോടി രൂപയാണ്. കനത്ത മഴയില്‍ നഷ്ടങ്ങളുണ്ടായ ദിവസം മുതല്‍ ഇന്നലെ വൈകീട്ടു വരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി അയച്ചതും ഉള്‍പ്പെടെയാണിത്.

Read Also  : പാര്‍ട്ടി അനുവാദത്തോടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു; ബിനോയ് വിശ്വം

സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം, കേന്ദ്ര- ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം കേരളത്തിലേയ്ക്ക് ആവശ്യ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. 22.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുന്നുണ്ട്. 12 ടണ്ണോളം മരുന്ന് വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെത്തി. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് എന്നിവ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചരണം : നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.

ഇന്‍സുലിനും ആന്റിബയോട്ടിക്കുകളും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ആറ് ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കര്‍ട്ടനുകളിലായി മൂന്ന് ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button