
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. ബീഹാർ സ്വദേശിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനാഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ബിനോയിയുടെ ശബരിമല ദര്‍ശനം.
ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. വൈകിട്ടു നട തുറന്ന ഉടനാണു ബിനോയ് തൊഴാനായി എത്തിയത്. രണ്ടു മക്കളും ബിനോയിക്ക് ഒപ്പമുണ്ടായിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബിനോയ് ഇപ്പോള്‍ ജാമ്യത്തിലാണ്.
Post Your Comments