
ന്യൂഡൽഹി: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കശ്മീരിലെ റജൗരി ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ലാന്‍സ് നായിക് സന്ദീപ് ഥാപ്പ (35)യാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയാണ് സന്ദീപ് ഥാപ. റജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു.
Read also: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈനികരെ കാലപുരിക്ക് അയച്ച് ഇന്ത്യൻ സേന
തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്. പാകിസ്ഥാന്റെ ഭാഗത്ത് നഷ്ടമുണ്ടായതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments