Latest NewsNewsIndia

അവധിക്ക് നാട്ടിലെത്തിയ ബിഎസ്‌എഫ് ജവാനെ ഭീകരർ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ബിഎസ്‌എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെച്ചു കൊലപ്പെടുത്തി. ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയില്‍ ഹജിനിലായിരുന്നു സംഭവം. ആക്രമണത്തില്‍ റമീസിന്റെ ബന്ധുക്കളായ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റമീസിന്റെ പിതാവ്, രണ്ട് സഹോദരങ്ങള്‍, അടുത്ത ബന്ധുവായ ഒരു സ്ത്രീ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആറ് വർഷങ്ങൾക്ക് മുൻപാണ് റമീസ് ബിഎസ് എഫിൽ ജോലിക്ക് ചേർന്നത്. അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. മനുഷ്യത്വ രഹിതമായ ആക്രമണമാണിതെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി എസ്.പി വായിദ് അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button