കശ്മീർ: പാകിസ്താൻ നടത്തിയ ഷെല്ലിങ് ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. കശ്മീരിലെ രജൗരിയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തക്കതായ മറുപടി ഇന്ത്യ നൽകുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ആക്രമണത്തിൽ വിനോദ് സിങ്, ജാക്കി ശർമ്മ എന്നിവർക്കാണ് പരിക്കേറ്റത്.
also read:ഉഗ്ര സ്ഫോടനം ; ജവാന്മാർ കൊല്ലപ്പെട്ടു
Post Your Comments