Latest NewsNewsIndia

വീണ്ടും ഭീകരാക്രമണം : ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ ക്യാംപിനുള്ളിൽ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു.

സൈന്യം ഉടൻ തിരിച്ചടിച്ചതോടെ ഭീകരർ ക്യാംപിനുള്ളിലെ ഒരു ക്വാർട്ടേഴ്സിൽ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാർട്ടേഴ്സ് വളഞ്ഞു കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയാണ്. ആക്രമണം നടക്കുന്ന സമയം 150ൽ അധികം കുടുംബങ്ങൾ ക്യാംപിലുണ്ടായിരുന്നു. ക്യാംപിൽ സ്ത്രീകളും കുട്ടികളുമുള്ളതിനാൽ വളരെ സൂക്ഷിച്ചാണു സൈനിക നടപടിയെന്നു പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button