ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ശനിയാഴ്ച പുലര്‍ച്ചെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സിനികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ രജൌറി ജില്ലയിലെ നൌഷേര സെക്ടറിലാണ് സംഭവം. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്ന വേളയിലാണ് സംഭവം.
മണിപ്പൂരിലെ ഖുങ്ക ഖുകി ഗ്രാമവാസിയായ 21 കാരനായ ജവാന്‍ ബികാസ് ഗുരുങ് ആണ് കൊലല്പ്പെട്ടത്. ഇന്ത്യന്‍ ടെറിട്ടറിയ്ക്ക് 700 മീറ്റര്‍ ഉള്ളില്‍ പുഖേര്‍നി പ്രദേശത്ത് പാക്കിസ്ഥാന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, ആര്‍.എസ് പുരയിലെ ആര്‍നിയ സബ്-സെക്ടറില്‍ ബി.എസ്.എഫ് പോസ്റ്റിന് നേരെ പാക് റേഞ്ചര്‍മാര്‍ ചെറിയതോതില്‍ വെടിവെപ്പ് നടത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതിനിടെ, സാംബ ജില്ലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന രണ്ട് പാക് പൗരന്മാരെ ബി.എസ്.എഫ് പിടികൂടി. 22 കാരനായ അഹമ്മദ്, 31 കാരനായ സൊഹാലി ഖമര്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പാകിസ്ഥാനെ സിയാല്‍ കോട്ട് മേഖലയിലെ ചാമന കാലന്‍ ഗ്രാമവാസികളാണ്.
Post Your Comments