ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read also: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി; കാരണം ഇതാണ്
ഇന്നലെ വൈകുന്നേരം ഭാര്യയ്ക്കൊപ്പം ചായ കുടിച്ചതിന് ശേഷം തന്റെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ രണ്ട് മണിക്കൂറ് കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തു വരാത്തതോടെ ഭാര്യ വാതിലിൽ തട്ടി വിളിച്ചിരുന്നു. പ്രതികരണം ഒന്നും ലഭിക്കാതായതോടെ നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നാട്ടുകാരെത്തി വാതിൽ തല്ലിപ്പൊളിക്കുകയുമായിരുന്നു. തുറന്നപ്പോള്‍ വിബി ചന്ദ്രശേഖര്‍ തൂങ്ങിമരിച്ച നിലയില്‍ നില്‍ക്കുന്നതാണ് കണ്ടത്. തമിഴ്നാട് പ്രീമിയര്‍ ലീഗ് ടീമായ കാഞ്ചി വീരന്സില് അദ്ദേഹം മൂന്നു കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിനായി വീടും അദ്ദേഹം പണയം വെച്ചിരുന്നു. ഒരു മാസം മുന്‍പ് ബാങ്കില്‍ നിന്നും അദ്ദേഹത്തിന് നോട്ടീസ് വന്നു. അദ്ദേഹം ഭീമമായ കട ബാധ്യതയിലായിരുന്നു’എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments