ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി.എസ്.സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്‌മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
READ ALSO: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് മാതാ അമൃതാനന്ദമയിയുടെ സഹായഹസ്തം
ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡില്‍ വീണിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ തലനാഴിയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments