കൊല്ലം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അമൃതാനന്ദമയി മഠം ഒരു ലക്ഷം രൂപ വീതം നല്‍കും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുഃഖത്തില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് ശക്തി നല്‍കണമേ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അമൃതാനന്ദമയി അമ്മ പറഞ്ഞു. വിവേകമില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മറ്റു പ്രകൃതി ചൂഷണങ്ങളുമൊക്കെ ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടാന്‍ കാരണമാകുന്നുവെന്നും അമ്മ വ്യക്തമാക്കി.
Read also: മാതാ അമൃതാനന്ദമയിയെ വാഷിങ്ടൺ ഡിസിയിലേക്ക് സ്വാഗതം ചെയ്ത് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ മകൾ
ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി ‘അമൃതകൃപ’ എന്നപേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്‍പ്ലൈന്‍ സഹായകേന്ദ്രവും മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. കേരളത്തിന്റെ പ്രളയബാധിത പ്രദേശങ്ങളായ വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments