ഖ്വറ്റ•പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മോസ്കില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപെടുകയും 15 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഖ്വറ്റയിലെ കുച്ചലാക് പ്രദേശത്തെ പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വാഹനം തടഞ്ഞ് പ്രദേശവാസികൾ
മോസ്കിനുള്ളില്‍ സ്ഥാപിച്ച , 10 കിലോഗ്രാമോളം സ്ഫോടക വസ്തു അടങ്ങിയ, ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
ഒരു മാസത്തിനിടെ ബലൂചിസ്ഥാനില്‍ ഉണ്ടാകുന്ന നാലാമത്തെ സ്ഫോടനമാണിത്.
Post Your Comments